വിജയുടെ റോള്‍സ് റോയിസില്‍ യാത്ര, പിന്‍സീറ്റില്‍ 'ബീസ്റ്റ്'ലെ പ്രമുഖര്‍, പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് അപര്‍ണ ദാസ്

കെ ആര്‍ അനൂപ്
വ്യാഴം, 7 ഏപ്രില്‍ 2022 (11:18 IST)
വിജയുടെ 'ബീസ്റ്റ്' റിലീസിന് ഒരുങ്ങുകയാണ്. മലയാളി താരം അപര്‍ണ ദാസ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്.ബീസ്റ്റിലെ എല്ലാ ദിവസവും മനോഹരമായിരുന്നുവെന്ന് നടി പറയുന്നു.
 
അപര്‍ണയുടെ പിറന്നാള്‍ ആഘോഷിച്ചത് 'ബീസ്റ്റ്'ലൊക്കേഷനില്‍ വെച്ചായിരുന്നു. കേക്ക് മുറിച്ചുള്ള സെലിബ്രേഷനില്‍ വിജയും പൂജയും നെല്‍സണും മറ്റ് അണിയറ പ്രവര്‍ത്തകരും മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ആഘോഷങ്ങള്‍ തീരുന്നില്ല. വിജയുടെ റോള്‍സ് റോയിസില്‍ ഒരു യാത്രയും നടത്തിയെന്ന് അപര്‍ണ പറയുന്നു.
 
വിജയ് തന്നെയായിരുന്നു കാറോടിച്ചത്. നെല്‍സണ്‍, പൂജ, സതീഷ്, മനോജ് തുടങ്ങിയവര്‍ വിജയുടെ കാറിലുണ്ടായിരുന്നുവെന്ന് അപര്‍ണ പറയുന്നു.കൊറിയോഗ്രാഫര്‍മാരില്‍ ഒരാളായ സതീഷാണ് വിജയോട് റെയ്ഡിനെ കുറിച്ച് ചോദിച്ചത്. ഷൂട്ടിങ്ങിനിടെ ഉച്ചയ്ക്കായിരുന്നു ടീമിനൊപ്പം അപര്‍ണയുടെ യാത്ര. ഇതിനേക്കാള്‍ നല്ല ബര്‍ത്ത് ഡേ കിട്ടുമോ എന്നാണ് ചിന്തിച്ചത് എന്നും അപര്‍ണ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article