തെലുങ്കില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ വിജയ്, പവര്‍ പാക്കഡ് ട്രെയിലര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 5 ഏപ്രില്‍ 2022 (15:07 IST)
തെലുങ്കിലും ഹിന്ദിയിലും സാന്നിധ്യം ഉറപ്പിക്കാന്‍ വിജയ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ബീസ്റ്റ് ഹിന്ദി ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്ം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് തെലുങ്ക് ട്രെയിലറും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍.
ചെന്നൈയിലെ മാള്‍ ഭീകരര്‍ ഹൈജാക്ക് ചെയ്യപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയാന്‍ പോകുന്നത്.ആക്ഷന്‍ നിറഞ്ഞ സീക്വന്‍സുകള്‍ ചിത്രത്തിലുടനീളം ഉണ്ടാകും എന്നത് ഉറപ്പാണ്.
 
പൂജാ ഹെഗ്ഡെ നായികയായി വേഷമിടുന്നു. ഏപ്രില്‍ 13 നാണ് റിലീസ് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍