കഫേ കോഫി ഡേ എന്ന കോഫി ഷോപ്പ് ശൃംഖല 7000 കോടി നഷ്ടത്തിലാണെന്നും കമ്പനിയുടെ നഷ്ടങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു സിദ്ധാർഥയുടെ ആത്മഹത്യ. സ്വകാര്യ ഇക്വിറ്റി പങ്കാളികളില്‍ നിന്നും വായ്പകള്‍ നല്‍കിയ മറ്റുള്ളവരില്‍നിന്നുമുള്ള സമ്മര്‍ദ്ദവും ആദായ നികുതി വകുപ്പിൽ നിന്നുള്ള പീഡനവും അതിജീവിക്കാനാകാതെയായിരുന്നു അദ്ദേഹത്തിന്റെ മരണം. സംരഭകൻ എന്ന നിലയിൽ താൻ പരാജയപ്പെട്ടന്നായിരുന്നു ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നത്.
അന്തരിച്ച ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും കോഫി ഡേ ഷോപ്പുകള്‍ തുറക്കുക എന്നതാണ് ഇന്ന് മാളവികയുടെ സ്വപ്‌നം. രാജ്യത്തുടനീളമായി 572 കഫേകളാണ് കഫേ കോഫി ഡേയ്ക്ക് ഇന്നുള്ളത്. കൂടാതെ 333 കിയോസ്‌കുകളും പ്രവര്‍ത്തിക്കുന്നു. 36,000 ത്തോളം കോഫി വെന്‍ഡിങ് മെഷീനുകളും ഇവര്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.