കുതിച്ചുയർന്ന് മെറ്റൽ ഓഹരികൾ, ബാങ്ക് ഓഹരികളിൽ നഷ്ടം: സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്‌തു

വ്യാഴം, 13 ജനുവരി 2022 (17:31 IST)
ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്‌തു.മെറ്റല്‍, ഫാര്‍മ ഓഹരികളിലെ നേട്ടമാണ് സൂചികകളെ നഷ്ടത്തില്‍ വീഴാതെ കാത്തത്. 
 
സെന്‍സെക്‌സ് 85.26 പോയന്റ് ഉയര്‍ന്ന് 61,235.30ലും നിഫ്റ്റി 45.50 പോയന്റ് നേട്ടത്തില്‍ 18,257.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫ്യൂച്ചർ കരാറുകളുടെ ആഴ്‌ചയിലെ കാലാവധി തീരുന്നതും ആഗോള വിപണിയിലെ തളർച്ചയും ഇന്ത്യൻ വിപണിയിൽ പ്രകടമായി.
 
ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍, ഫാര്‍മ, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ക്യാപിറ്റല്‍ ഗുഡ്‌സ് സൂചികകള്‍ 1-3ശതമാനം നേട്ടമുണ്ടാക്കി.മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, റിയാല്‍റ്റി സൂചികകൾ 0.5ശതമാനംവീതം നഷ്ടംനേരിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍