ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖം വോഗ് ഇന്ത്യയുടെ കവറില്‍. അതല്‍പ്പം വൈകിപ്പോയി എന്നേ പറയാനാകൂ.
കാരണം ബിപാഷാ ബസു, പ്രിയങ്കാ ചോപ്ര, പ്രീതി സിന്‍റ തുടങ്ങിയവര്‍ക്കു ശേഷമാണ് വോഗ് ഇന്ത്യയുടെ പുറം കവറില്‍ ലോകത്തെ വിസ്മയിപ്പിച്ച സൌന്ദര്യം നിറയുന്നത്. കൂടുതല്‍ മെലിഞ്ഞ് ആഭരണങ്ങള്‍ ഒന്നുമില്ലാതെയാണ് ആഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഫാറൂഖ് ഛോതിയയാണ് ആഷിന്‍റെ ചിത്രം വോഗിനു വേണ്ടി പകര്‍ത്തിയിരിക്കുന്നത്. ലണ്ടനില്‍ ബച്ചന്‍ കുടുംബത്തിന്‍റെ അണ്‍ഫോര്‍ഗെറ്റബിള്‍ ടൂര്‍ അരങ്ങേറിയപ്പോഴാണ് വോഗിനു വേണ്ടി ഷൂട്ട് നടന്നത്.
“അനൈത (ഷ്രോഫ് അഡജാനിയ) വോഗില്‍ ചേര്‍ന്ന കാലത്ത് ഞാന്‍ നല്‍കിയ വാഗ്ദാനമാണത്. അനൈത ഗര്‍ഭിണിയായ സമയത്ത്, പ്രസവത്തിനു മുന്‍പ് അതു വേണമെന്ന് എന്നോട് ആവശ്യപ്പെടുകയായിരുന്നു.” ഒരു സ്വകാര്യ ചാനലിനോട് ഐശ്വേര്യ പറഞ്ഞു.
അനൈത ഷ്രോഫ് വോഗ് ഇന്ത്യയുടെ ഫാഷന്‍ ഡിസൈനറാണ്. കല്‍ ഹോ ന ഹോ, ബീയിംഗ് സിറസ്, ധൂം 2 , ദ്രോണ, ബില്ലൂ ബാര്‍ബര്‍ തുടങ്ങിയ ചിത്രങ്ങളുടെ കോസ്‌റ്റ്യൂം സ്റ്റൈലിസ്റ്റാണ് അനൈത.
ഡെനിസ് റോബറാണ് ഐശ്വര്യയുടെ മേക്ക്-അപ്പും ഹെയര്‍ സ്റ്റൈല്‍ ജോഷ് വുഡ്ഡുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. രജനീകാന്തിന്‍റെ നായികയായി ‘യന്തിരം’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി പെറുവിലാണ് ഐശ്വര്യ ഇപ്പോള്‍