36 കാരിയായ വിദ്യാ യുടിവി പിക്ചേഴ്സിന്റെ ചീഫായ സിദ്ധാര്‍ഥ് റോയ് കപൂറിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരും സബര്‍ബന്‍ ആശുപത്രിയില്‍ കഴിഞ്ഞ കുറെ ആഴ്ചകളായി വന്ന് പോകുന്നുണ്ട്. എന്നാല്‍ ഇവര്‍ എന്തിനാണ് ആശുപത്രിയില്‍ വരുന്നതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നില്ല.
രണ്ട് തവണ വിദ്യാ തന്റെ മാതാപിതാക്കളോടൊപ്പം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയതാണ് പാപ്പരാസികളെ ഏറ്റവും കൂടുതല്‍ സംശയത്തിലാക്കുന്നത്. ഇത്തരത്തില്‍ ആശുപത്രി സന്ദര്‍ശിക്കണമെങ്കില്‍ അത് തീര്‍ച്ചയായിട്ടും ഗര്ഭപരമായ കാര്യമായിരിക്കുമെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്.
എന്തായാലും വിദ്യാ രഹസ്യമായി നടത്തുന്ന സന്ദര്‍ശനം ഇപ്പോള്‍ പാപ്പരാസികള്‍ കണ്ട് പിടിച്ചിരിക്കുകയാണ്. അടുത്തിടെയാണ് രാജ്യം വിദ്യാ ബാലന് പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചത്.