കാലാവധി അവസാനിച്ചെങ്കിൽ ഭയപ്പെടേണ്ട; ലൈസൻസ്, ആർസി, പെർമിറ്റ്, കാലാവധി പുതുക്കുന്നത് ജൂൺ 30 വരെ നീട്ടി

Webdunia
ബുധന്‍, 1 ഏപ്രില്‍ 2020 (09:14 IST)
ഡൽഹി: പുതുക്കാറായ ലൈസൻസ്, ആർസി, വാഹന പെർമിറ്റ് എന്നിവയുടെ കാലാവധി നീട്ടിൽ നൽകി കേന്ദ്ര മോട്ടോർ വഹന വകുപ്പ്. ഫെബ്രുവരി ഒന്നുമുതൽ ജൂൺ 29 വരെ കാലാവധി തീരുന്ന ലൈസൻസ്, ആർസി, ഫിറ്റ്നസ് പെർമിറ്റുകൾ തുടങ്ങി 1988 ലെ മോട്ടർ വാഹന നിയമവുമായും 1989 ലെ കേന്ദ്ര മോട്ടര്‍ വാഹന ചട്ടവുമായും ബന്ധപ്പെട്ട എല്ലാ രേഖകളും ജൂൺ 30 വരെ നീട്ടി നൽകി. ഇവ പുതുക്കുന്നതിനായി നിലവിൽ അപേക്ഷ സമർപ്പിക്കേണ്ടതില്ല, നിലവിലെ രേഖകൾ വച്ചു തന്നെ വാഹനങ്ങൾ ഉപയോഗിയ്ക്കാം. 
 
മാർച്ച് 31നുള്ളിൽ രജിസ്ട്രേഷനായി സമർപ്പിച്ച ബിഎസ് 4 വഹനങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഏപ്രിൽ 30 വരെയും സമയം അനുവദിച്ചിട്ടുണ്ട്. മാർച്ച് 31 ശേഷം അവശേഷിക്കുന്ന ബിഎസ് 4 വാഹങ്ങളുടെ 10 ശതമാനം ലോക്‌ഡൗണിന് ശേഷം നിയന്ത്രണങ്ങളോടെ വിൽപ്പന നടത്താൻ അനുവദിക്കും എന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article