Budget 2021: ചരിത്രത്തിൽ ആദ്യം, ഇത്തവണ ബജറ്റ് അവതരണം പൂർണമായും പേപ്പർലെസ്

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2021 (09:53 IST)
സമ്പൂർണ പേപ്പർലെസ് ബജറ്റ് അവതരണമാണ് ഇക്കുറി നടക്കുക എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേക. ഇന്ത്യൻ ബജറ്റ് അവതരണ ചരിത്രത്തിൽ ആദ്യമായാണ് ഇത്. ഇക്കുറി ടാബ്‌ലെറ്റ് കംബ്യൂട്ടിറിന്റെ സഹായത്തോടെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിയ്ക്കുക. ടാബ്‌ലെറ്റ് അടങ്ങിയ ചുവന്ന കവറുമായി ധനമന്ത്രി ധനമന്ത്രാലയത്തിൽനിന്നും പുറപ്പെട്ടുകഴിഞ്ഞു. ഇതു മാത്രമല്ല. യൂണിയൻ ബജറ്റ് എന്ന ആപ്പിലൂടെ ബജറ്റിലെ വിശദാംശം നേരിട്ട് പൊതുജനങ്ങൾക്ക് ലഭ്യമാവുകയും ചെയ്യും. നാഷ്ണൽ ഇൻഫോമാറ്റിക് സെന്ററാണ് 'യൂണിയൻ ബജറ്റ്' എന്ന ആപ്പ് തയ്യാറാക്കിയത്. പാർലമെന്റ് ആംഗങ്ങൾക്കും, പൊതുജനങ്ങൾക്കും ആപ്പിലൂടെ ബജറ്റിലെ വിശദ വിവരങ്ങൾ അറിയാനാകും. ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ ബജറ്റ് ആവതരിപ്പിച്ച ഉടൻ തന്നെ ആപ്പിൽ വിശദമായ ബജറ്റ് ലാഭ്യമാകും. ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ ബാജറ്റ് ലാഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. ബജറ്റ് ഡോകുമെന്റുകൾ പ്രിന്റ് ചെയ്യാനും, ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനം ആപ്പിൽ ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഐഒഎസ് പതിപ്പുകളിൽ യൂണിയൻ ബജറ്റ് ആപ്പ് ലഭ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article