നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം:ഷാനവാസ്

കെ ആര്‍ അനൂപ്
വെള്ളി, 11 ഫെബ്രുവരി 2022 (12:02 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണി ഷാനവാസ്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മിസിസ് ഹിറ്റ്ലര്‍' നിന്ന് താരം പിന്മാറുകയാണ്. 'മിസിസ് ഹിറ്റ്ലറി'ല്‍ 'ദേവ് കൃഷ്ണ' എന്ന 'ഡി കെ'യായി ഷാനവാസ് ഇനി ഉണ്ടാകില്ല.
 
ഷാനവാസിന്റെ കുറിപ്പ് 
 
'ഡികെ'യുടെ കോട്ട് അഴിച്ചുവെച്ച് 'ഹിറ്റ്ലറി'ല്‍ നിന്ന് പടിയിറങ്ങുന്നു. കൊടുത്ത വാക്കിന് വിലകല്‍പിച്ച് നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടില്‍ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയര്‍ത്തി നില്‍ക്കാം. എന്നില്‍ വിശ്വാസം അര്‍പ്പിച് 'ഡി കെ' എന്ന കഥാപാത്രത്തെ എന്റെ കയ്യില്‍ ഏല്‍പ്പിച്ച സീ കേരളം ചാനലിന് 100ല്‍ 101% വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാന്‍ പറ്റി എന്ന അഭിമാനത്തോടും ചരിതാര്‍ഥ്യത്തോടുംകൂടി ഞാന്‍ 'ഹിറ്റ്ലറി'നോട് സലാം പറയുന്നു. ഇതുവരെ എന്റെ കൂടെ നിന്ന ചാനലിനോടും സഹപ്രവര്‍ത്തകരോടും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു.
 
ഹിറ്റ്ലറി'ന്റെ പ്രേക്ഷകര്‍ ഇതുവരെ എനിക്ക് ('ഡി കെ') തന്ന സ്നേഹവും സപ്പോര്‍ട്ടും പുതിയ 'ഡികെ'യ്ക്കും 'മിസിസ് ഹിറ്റ്ലറി'നും കൊടുക്കണം. പുതിയ 'ഡികെ'യ്ക്കും 'മിസിസ് ഹിറ്റ്ലറി'നും എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ നിരന്തരം ആവശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു പ്രൊജക്റ്റ്മായി ഞങ്ങള്‍ ഉടന്‍ നിങ്ങളുടെ മുന്നില്‍ വരും. അടുത്ത ആഴ്ച തുടങ്ങുന്ന ഷൂട്ടിന്റെ വിശേഷങ്ങളുമായി ഞങ്ങള്‍ വരും.

അനുബന്ധ വാര്‍ത്തകള്‍

Next Article