Bigg Boss Malayalam Season 4: ദില്‍ഷയെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണെന്ന് റോബിന്‍ !

Webdunia
ശനി, 9 ജൂലൈ 2022 (11:15 IST)
Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും ചര്‍ച്ചയായ സൗഹൃദമായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍, ദില്‍ഷ പ്രസന്നന്‍ എന്നിവരുടേത്. ദില്‍ഷയാണ് സീസണ്‍ 4 വിന്നറായത്. റോബിന്‍ ബിഗ് ബോസില്‍ നിന്ന് നാടകീയമായി പുറത്താകുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതാ ദില്‍ഷയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പൊതുവേദിയില്‍ പറഞ്ഞിരിക്കുകയാണ് റോബിന്‍. 
 
കോമഡി സ്റ്റാര്‍സ് സീസണ്‍ 3 ഷോയ്ക്കിടെയാണ് അവതാരകയുടെ ചോദ്യത്തിനു മറുപടിയായി റോബിന്‍ ഇക്കാര്യം പറഞ്ഞത്. ദില്‍ഷയെ വിവാഹം കഴിക്കാന്‍ റോബിന് ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമാണെന്ന് റോബിന്‍ മറുപടി നല്‍കി. ഇന്ന് രാത്രി ഒന്‍പതിനാണ് ഏഷ്യാനെറ്റില്‍ ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article