റോബിന്റെ ഭയങ്കരമായ നീണ്ട പ്രസംഗം എനിക്ക് ആവശ്യമില്ല; ബിഗ് ബോസ് വീട്ടില്‍ പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍

Webdunia
ശനി, 16 ഏപ്രില്‍ 2022 (16:07 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 4 വേദിയില്‍ മത്സരാര്‍ഥിയോട് പൊട്ടിത്തെറിച്ച് നടന്‍ മോഹന്‍ലാല്‍. ശനിയാഴ്ചത്തെ എപ്പിസോഡിന്റെ പ്രൊമോ വീഡിയോയിലാണ് മോഹന്‍ലാല്‍ അസാധാരണമായ രീതിയില്‍ ചൂടാകുന്നത് കാണുന്നത്. മത്സരാര്‍ഥിയായ റോബിനോടാണ് മോഹന്‍ലാല്‍ ചൊടിക്കുന്നത്. 'റോബിന്റെ ഭയങ്കരമായ നീണ്ട പ്രസംഗം എനിക്ക് ആവശ്യമില്ല. ഞാന്‍ ചോദിച്ച ചോദ്യത്തിനു മറുപടി തന്നാല്‍ മതി. തോന്നിയാല്‍ പറയാവുന്ന സ്ഥലം ബിഗ് ബോസ് വീടല്ല. റോബിന് ഇഷ്ടമല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ബാഗ് പാക്ക് ചെയ്ത് എന്റെ അടുത്തേക്ക് വരാം,' പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article