Bigg Boss Malayalam Season 6: എല്ലാ ദിവസവും കുളിക്കാന്‍ എനിക്ക് വയ്യ; നിലപാട് വ്യക്തമാക്കി ജാസ്മിന്‍

രേണുക വേണു
തിങ്കള്‍, 1 ഏപ്രില്‍ 2024 (11:22 IST)
Jasmine

Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ 6 ഷോയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ സെലിബ്രിറ്റിയാണ് ജാസ്മിന്‍. ബിഗ് ബോസ് വീടിനുള്ളില്‍ ജാസ്മിന്‍ പറയുന്ന പല കാര്യങ്ങളും വിവാദമാകുകയും ചര്‍ച്ചയാകുകയും ചെയ്യാറുണ്ട്. തനിക്ക് സ്ഥിരം കുളിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ജാസ്മിന്‍ പറഞ്ഞതാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ അടക്കം വൈറലായിരിക്കുന്നത്. 
 
വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ താന്‍ ദിവസവും കുളിക്കാറില്ലെന്ന് ജാസ്മിന്‍ തുറന്നുപറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ബിഗ് ബോസ് വീട്ടിലെ മറ്റൊരു മത്സരാര്‍ഥിയായ റെസ്മിന്‍ ഇതേ കുറിച്ച് ജാസ്മിനോട് സംസാരിച്ചത്. 
 
ഇനി മുതല്‍ എല്ലാ ദിവസവും കുളിക്കണമെന്നാണ് റെസ്മിന്‍ ജാസ്മിനു ഉപദേശം നല്‍കുന്നത്. എന്നാല്‍ തനിക്ക് അതിനു സാധിക്കില്ലെന്നും ഓരോ ദിവസം ഇടവിട്ട് മാത്രമേ കുളിക്കൂ എന്നും ജാസ്മിന്‍ പറഞ്ഞു. സ്ഥിരം കുളിക്കാന്‍ തനിക്ക് വയ്യെന്നും ജാസ്മിന്‍ പറയുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article