Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മത്സരാര്‍ഥിയാണ് ജാസ്മിന്‍. ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. തങ്ങളുടേത് സൗഹൃദം മാത്രമാണെന്ന് ജാസ്മിനും ഗബ്രിയും ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍ ബിഗ് ബോസില്‍ പിടിച്ചുനില്‍ക്കാനുള്ള അടവ് പയറ്റുകയാണ് ഇരുവരുമെന്ന് മറ്റു മത്സരാര്‍ഥികളും പ്രേക്ഷകരും ആരോപിക്കുന്നു. ജാസ്മിന്‍-ഗബ്രി റിലേഷന്‍ഷിപ്പിനെ കുറിച്ച് പ്രേക്ഷകര്‍ക്കിടയിലും നെഗറ്റീവ് അഭിപ്രായമാണ്. അതിനിടയിലാണ് ജാസ്മിനു വേണ്ടി ബിഗ് ബോസ് പക്ഷപാതം കാണിച്ചു എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.