ഒരു ദിവസം കൊണ്ട് 1 മില്യണ്‍ കാഴ്ചക്കാര്‍, വളകാപ്പ് വീഡിയോയുമായി അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്
വ്യാഴം, 19 ഓഗസ്റ്റ് 2021 (15:02 IST)
രണ്ടാമത്തെ കണ്‍മണിക്കായി കാത്തിരിക്കുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്.മകള്‍ പത്മയെ ഗര്‍ഭിണിയായിരുന്ന കാലം മുഴുവന്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് അശ്വതി പറഞ്ഞിരുന്നു.അതിനാല്‍ തന്നെ രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ തന്നാല്‍ ചെയ്യാനാവുന്ന കാര്യങ്ങള്‍ തനിക്കും കുട്ടിക്കും വേണ്ടി അശ്വതി ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തെ പരിചയപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അശ്വതി. ഒപ്പം വളകാപ്പ് വിശേഷങ്ങളുടെ വീഡിയോയും കാണാം.
ഇതിനകം ഒരു മില്യണ്‍ ആളുകളാണ് ഒരു ദിവസം കൊണ്ട് തന്നെ ഈ വീഡിയോ കണ്ടത്.ചെറിയൊരു തീം ബേസ്ഡ് ഫോട്ടോഷൂട്ടായി പ്ലാന്‍ ചെയ്ത് അവസാനം വലുതായി പോയൊരു പരിപാടിയായിരുന്നു സംഭവം. അതു കൊണ്ട് തന്നെ ഈ വണ്‍ മില്യണ്‍ വ്യൂസ് വലിയ സന്തോഷം തന്നെയാണെന്ന് അശ്വതി പറഞ്ഞു.
 
അടുത്തിടെ വാങ്ങിയ പ്രെഗ്‌നന്‍സി തലയിണ കുറിച്ചും അശ്വതി പറഞ്ഞിരുന്നു.ആദ്യത്തെ മൂന്ന് മാസത്തില്‍ തന്നെ താന്‍ ഇത് വാങ്ങിയെന്നും അതിനുശേഷം രാത്രിയും പകലും ഒരു പ്രശ്‌നമേ അല്ലാതായെന്നും നടി പറഞ്ഞിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article