വെഡ്ഡിങ് ഫോട്ടോയ്ക്ക് പിന്നാലെ നിറവയറുമായി ശ്രുതി രജനികാന്ത്; ഇതെന്ത് പറ്റിയെന്ന് ആരാധകര്‍, കിടക്കാന്‍ നേരം തലയണ കണ്ടില്ലെങ്കില്‍ അടി മേടിക്കുമെന്ന് അശ്വതി

കെ ആര്‍ അനൂപ്

ശനി, 26 ജൂണ്‍ 2021 (13:59 IST)
ചുരുങ്ങിയ കാലംകൊണ്ടുതന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് ശ്രുതി രജനീകാന്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ ഒരു പോസ്റ്റും അതിനുതാഴെ കമന്റുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.ഒരു ഗര്‍ഭിണിയെ പോലെ നിറവയറുമായി നില്‍ക്കുന്ന ചിത്രമാണ് ശ്രുതി പങ്കുവെച്ചത്.അശ്വതി ശ്രീകാന്ത് അടക്കമുള്ള സഹതാരങ്ങള്‍ രസകരമായ മറുപടിയാണ് നടിയ്ക്ക് നല്‍കിയത്.
 
'സംഭവം കൊള്ളാം, ഞാന്‍ കിടക്കാന്‍ നോക്കുമ്പോ തലയണ കണ്ടില്ലേല്‍ നീ മേടിക്കും'എന്നായിരുന്നു ചിത്രത്തിന് താഴെ അശ്വതി ശ്രീകാന്ത് കുറിച്ചത്.
 
ബാലതാരമായാണ് ശ്രുതി സീരിയല്‍ രംഗത്തെത്തിയത്.സൂര്യ ടിവിയിലെ കോമഡി സീരിയലായ 'എട്ടു സുന്ദരികളും ഞാനും' എന്ന സീരിയലിലൂടെ മണിയന്‍ പിള്ള രാജുവിന്റെ മരുമകളുടെ വേഷം ശ്രുതി ആയിരുന്നു ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍