ഫുക്രുവിനെ ആക്രമിച്ച് രജിത് കുമാർ; ആരുടേയും ധാർമിക രോഷം അണപൊട്ടിയില്ല, ആരും മനുഷ്യാവകാശ കമ്മീഷനിൽ പോയില്ല?!

ചിപ്പി പീലിപ്പോസ്
വ്യാഴം, 20 ഫെബ്രുവരി 2020 (11:36 IST)
ബിഗ് ബോസ് സീസൺ 2 പുതിയ സംഭവങ്ങളുമായി മുന്നേറുകയാണ്. ഇരവാദം ഉന്നയിക്കുന്ന രജിത് കുമാറിന് അക്കാര്യത്തിൽ ഇപ്പോഴും യാതോരു മാറ്റവുമില്ലെന്ന് മറ്റ് മത്സരാർത്ഥികളുടെ ഫാൻസ് പറയുന്നു. ഹൌസിനുള്ളിൽ രജിത് കുമാറും ഫുക്രുവും തമ്മിൽ പലതവണ കായികപരമായി നേരിട്ടിട്ടുണ്ട്. 
 
രജിതിനെ ഫുക്രു ആക്രമിക്കുകയാണെന്നും തല്ലാനും തൊഴിക്കാനുമൊക്കെ ഫുക്രു ആരെന്നും ചോദിച്ച് രജിത് ഫാൻസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോക്ഷം അണപൊട്ടിച്ച് ഒഴുക്കുന്നുണ്ടായിരുന്നു. ചിലർ ഫുക്രുവിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ കേസ് വരെ നൽകുമെന്ന് അറിയിച്ച് കഴിഞ്ഞു. 
 
എന്നാൽ, കഴിഞ്ഞ ദിവസം ലക്ഷ്വറി ടാസ്കുമായ് ബന്ധപ്പെട്ട് ഉണ്ടായ ടാസ്കിനിടെ ഫുക്രുവിനെ ആക്രമിക്കുന്ന രജിതിനെയാണ് ഹൌസിനുള്ളിൽ കാണാൻ കഴിഞ്ഞത്. രജിത് കുമാർ ഫക്രുവിന്റെ കഴുത്തിൽ തുണിയിട്ട് വലിക്കുകയായിരുന്നു. മുന്നോട്ട് പോകുന്ന ഫുക്രുവിനെ കഴുത്തിൽ തുണിയിട്ട് പിന്നോട്ട് വലിച്ചാലുണ്ടാകുന്ന പ്രശ്നം ബയോജളി അധ്യാപകന് അറിയില്ലേ ആവോ എന്ന് ഫുക്രു ഫാൻസ് ചോദിക്കുന്നുണ്ട്. 
 
രജിതിനെ കൂടാതെ പാഷാണം ഷാജിയും ഫുക്രുവിനോട് സമാനമായ രീതിയിൽ പെരുമറിയിരുന്നു. ഏതായാലും രജിതിന്റേയും ഷാജിയുടെയും ആക്രമണവും പിടിവലിയും ഫുക്രുവിന് ആരോഗ്യപ്രശ്നം ഉണ്ടാക്കിയിരിക്കുകയാണ്. പുതിയ പ്രൊമോയിൽ കഴുത്തിന് കോളറിട്ടാണ് ഫുക്രു നടക്കുന്നത്. 
 
ഇപ്പോൾ ആർക്കും ധാർമിക രോഷം അണപൊട്ടി ഒഴുകിയില്ല. ആരും മനുഷ്യാവകാശ കമ്മീഷനിൽ പോയില്ല. ആരും കള്ളക്കണ്ണീര് ഒഴുക്കുന്നില്ല. ഒരു ചെറുപ്പക്കാരനെ മുതിർന്നവർ ആക്രമിക്കുന്നു എന്ന് ആക്രോശിക്കുന്നില്ല. ഇതിനെയാണ് സെലക്ടീവ് ധാർമികത എന്നും സെലക്ടീവ് കരുണ എന്നും സെലക്ടീവ് മനുഷ്യത്വം എന്നും പറയുന്നതെന്ന് ഫുക്രു ഫാൻസ് പറയുന്നു. 
 
മറിച്ച്, ഫുക്രുവിന് അതുതന്നെ വേണമെന്ന് രജിത് ഫാൻസ് പറയുന്നുണ്ട്. ആക്രമണം ഒരുരീതിയിലും അനുകൂലിക്കാൻ പാടുള്ളതല്ല, അത് ആര് ആരോട് ചെയ്താലും. എന്നാൽ, ഞങ്ങളുടെ സാറിനെ ഉപദ്രവിച്ചവന് ഇത്രയും കിട്ടിയാൽ പോരെന്നും ഇനി ഇതിൽ കൂടുതൽ വേണമെന്നും പറഞ്ഞ് നടക്കുന്ന രജിത് ഫാൻസ് വെട്ടുകിളി കൂട്ടങ്ങൾ ഇതിനോടകം തങ്ങളുടെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article