ബിഗ് ബോസ് സീസൺ 2 വിൽ ഓരോ ദിവസം കഴിയും തോറും അപ്രതീക്ഷിത സംഭവവികാസങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ എലിമിനേഷനിൽ പ്രദീപ് പുറത്തായി. ഇന്നലെ നോമിനേഷന്‍ പ്രക്രിയ നടന്നു. രജിത്ത് കുമാര്‍, വീണ ,ജസ്ല, ആര്യ, ഫുക്രു, മഞ്ജു എന്നിവരാണ് ഇത്തവണ നോമിനേഷനിൽ ഉള്ളത്. സൂരജ്, പാഷാണം ഷാജി എന്നിവർ നോമിനേഷനിൽ വന്നതും ഇല്ല.
‘വണ്ടിയില്‍ വെച്ച് ഒരു ഗെയിം പ്ലാനിങ്ങ് നടക്കുകയുണ്ടായി. അത് അവിചാരിതമായി എന്റെ ചെവിയില്‍ വീണതാണ്. വീണ രജിത്ത് സാറിനെ മനോഹരമായിട്ട് ഉപയോഗപ്പെടുത്തി എന്ന് എനിക്ക് ഫീല്‍ ചെയ്തു. കാരണം സാറിനോട് വളരെ പേഴ്‌സണലായിട്ട് ഒരു സംഗതി തനിക്കുണ്ടെന്ന് വീണ നേരത്തെ എന്നോട് പറഞ്ഞിട്ടുണ്ട്. അത് പക്ഷേ താന്‍ ഇവിടുന്ന് പോയതിന് ശേഷമേ പറയൂ എന്നും വീണ പറഞ്ഞിരുന്നു. വണ്ടിയില്‍ നിന്നും ഇറങ്ങുമ്പോ അപ്പോ എല്ലാം പറഞ്ഞത് പോലെ, പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ എന്ന് പറഞ്ഞിട്ട് രണ്ട് പേരും കൂടി ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതാണ്.’ - മഞ്ജു പറഞ്ഞു.