ബോട്ടിന്റെ പ്രൊപ്പല്ലറിൽ തട്ടി വാലറ്റു, വേദന സഹിക്കാനാവതെ കരഞ്ഞ് തിമിംഗലം

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (19:22 IST)
തിമിംഗലത്തെ കടലിലെ ഒരു ഭീകര ജീവി എന്നാണ് നമ്മൾ എല്ലാം ധരിച്ചി വച്ചിരിക്കുന്നത്. തിമിംഗലങ്ങൾ കപ്പൽ പോലും മറിച്ചിടുമെന്നും, അതിന് ഒരു പോറൽ പോലും ഏൽക്കില്ലെന്നുമെല്ലാമാണ് നമ്മുടെ തെറ്റായ ധാരണകൾ. ആ ധാരണകളെ എല്ലാം തെറ്റിക്കുന്ന ആരെയും വേദനിപ്പിക്കുന്ന ഒർ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
 
വാൽ മുറിഞ്ഞ് വേദന സഹിക്കാനാകാതെ കരഞ്ഞ് കടലിലൂടെ മരണത്തിലേക്ക് നീങ്ങുന്ന തിമിംഗലത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ബോട്ടിന്റെ പ്രോപ്പല്ലർ തട്ടിയാണ് തിമിംഗലത്തിന്റെ വാല് മുറിഞ്ഞത്. മുഴുവൻ അറ്റുപോകാതെ ചെറിയ ഒരു ഭാഗം മാത്രം തിമിംഗലത്തിന്റെ ശരീരത്തിൽ തുങ്ങിക്കിടക്കുന്നത് കാണാം.
 
അണ്ടർ വാട്ടർ ഫോട്ടോഗ്രാഫറായ ഫ്രാൻസിസ് പെരസ് കാനറി ദ്വീപിന്റെ സമീപത്തുനിന്നും പകർത്തിയ ചിത്രം സമുദ്ര ഗവേഷകയായ ക്രിസ്റ്റീന മിറ്റർമിയറാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത് അതി കഠിനമായ വേദന സഹിക്കവയ്യാതെ കരയുന്ന രീതിയായിരുന്നു ആ തിംഗലത്തിന്റെ ശബ്ദം എന്ന് ക്രിസ്റ്റീന പറയുന്നു. ചികിത്സിച്ച് ഭേതമാക്കാനാകാത്ത നിലയിലായതിനാൽ തിമിഗലത്തെ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു എന്നും ഇവർ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article