പെട്രോളും ഡീസലും ഇനി പമ്പുകളിൽ മാത്രമല്ല സൂപ്പർ മാർക്കറ്റുകൾ വഴിയും ലഭിക്കും, ഷോപ്പിംഗ് മാളുകളിലൂടെയും സൂപ്പർമാർക്കറ്റുകൾ വഴിയും പെട്രോളും ഡീസലും ഉൾപ്പടെയുള്ള ഇന്ധനം വിൽക്കാൻ അനുമതി നൽകുന്ന കാര്യം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണ്. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഇതുസംബന്ധിച്ച് ക്യാബിനറ്റ് നോട്ട് തയ്യാറാക്കിയതായാണ് റിപ്പോർട്ട്
സൂപ്പർ മാർക്കറ്റുകളിലൂടെ ഉൾപ്പടെ ഇന്ധന ചില്ലറ വിൽപ്പനക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയാൽ ഫ്യൂച്ചർ ഗ്രൂപ്പ്, സൗദി അരാംകോ, റിലയൻസ് തുടങ്ങിയ സ്വകാര്യ കമ്പനികൾ ഇന്ധന ചില്ലറ വിൽപ്പന രംഗത്ത് കൂടുതൽ സജീവമാകും. രണ്ടാം മോദി സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുമെന്നാണ് റിപ്പോർട്ട്.