ജനസംഖ്യയിൽ വൈകാതെ ഇന്ത്യ ചൈനയെ മറികടക്കും, റിപ്പോർട്ട് പുറത്ത്

ചൊവ്വ, 18 ജൂണ്‍ 2019 (18:15 IST)
എട്ടു വർഷത്തിനുള്ളിൽ ചൈനയെ മറികടന്ന് ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് റിപ്പോർട്ട്. വേൾഡ് പോപുലേഷൻ പ്രോസ്പക്ടസ് 2019 എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2019 മുതൽ 2050 അവരെയുള്ള കാലയളവിനുള്ളിൽ ചൈനീസ് ജനസംഖ്യ 3.14 കോടി കുറയുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കെത്തും.
 
2050 ആകുമ്പോഴേക്കും ലോക ജനസംഖ്യ 770 കോടിയിൽനിന്നും 970 കോടിയായി ഉയരും ഇതിൽ പകതിയും ഇന്ത്യ ഉൾപ്പടെയുള്ള ഒൻപത് രാജ്യങ്ങളിലായിരിക്കും എന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ, പാകിസ്ഥാൻ, നൈജീരിയ, കൊംഗോ, എത്യോപ്യ, ടാൻസാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളിലായിരിക്കും ലോക ജനസംഖ്യയുടെ പാതിയോളം കേന്ദ്രീകരിക്കുക.
 
ജനസംഖ്യ കൂടുകയാണെങ്കിലും പ്രത്യുൽപാദന നിരക്ക് കുറഞ്ഞുവരികയാണ് എന്നും റിപ്പോർട്ട് പറയുന്നു. 1990ൽ ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം ശരാശരി 3.2 ആയിരുന്നു എങ്കിൽ 2019 ആക്മ്പോൾ അത് 2.2 ആയി കുറഞ്ഞിട്ടുണ്ട്. 2050  ആകുമ്പോഴേക്കും ഇത് 2.1ആയി കുറയും. അതേസമയം മനുഷ്യന്റെ ആയൂർ ദൈർഘ്യം 72.6ആയി ഉയർന്നിട്ടുണ്ട്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍