പൈലറ്റ് മാനസിക രോഗി, അപ്രത്യക്ഷമായ മലേഷ്യൻ വിമാനം പൈലറ്റ് കടലിൽ ഇടിച്ചിറക്കിയതെന്ന് റിപ്പോർട്ട് !

ചൊവ്വ, 18 ജൂണ്‍ 2019 (18:50 IST)
239 യാത്രക്കരുമായി പറന്നുയർന്ന മലേഷ്യൻ വിമാനം 370 ലോകത്തെ മുഴുവൻ ദുരൂഹതയിലാഴ്ത്തിയാണ് അപ്രത്യക്ഷമായത്. വിമാനം ഒരു തെളിവും അവശേഷിപ്പിക്കാതെ എങ്ങോട്ടേക്കാണ് മറഞ്ഞത് എന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങളും പഠനങ്ങളും ഇപ്പോഴും തുടരുകയാണ്. എന്നാൽ വിമാനത്തിന്റെ തിരോധാനത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യോമയാന വിദഗ്ധനും എഴുത്തുകാരനുമായ വില്യം ലാങ്‌വിഷെ.
 
മലേഷ്യൻ വിമാനത്തിലെ പൈലറ്റിന് മാനസിക പ്രശ്നങ്ങൽ ഉണ്ടായിരുന്നു എന്നും വിമാനം ഇയാൾ കടലിൽ ഇടിച്ചിറ\ക്കിയതാണ് എന്നുമാണ് വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ വില്യം ലാങ്‌വിഷെ എത്തിച്ചേർന്നിരിക്കുന്ന നിഗമാനം. സാഹചര്യ തെളിവുകളുടെയും മലേഷ്യൻ വിമാന കമ്പനി അധികൃതരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു അനുമാനത്തിലേക്ക് ഇദ്ദേഹം എത്തിച്ചേർന്നിരിക്കുന്നത്.  
 
അസാധാരണമായ വിധത്തിൽ 40,000 അടി ഉയരത്തിൽ വിമാനം പറത്തുകയും. യാത്രക്കാർ എല്ലാം മരിച്ച ശേഷം പൈലറ്റ് വിമാനം കടലിൽ ഇടിച്ചിറക്കുകയുമായിരുന്നു എന്നുമാണ് ലാങ്‌വിഷെയുടെ റിപ്പോർട്ടിൽ പറയുന്നത്. വിമാനം കാണാതായ ദിവസം സംഭവിച്ച കാര്യങ്ങളെ കുറിച്ച് മലേഷ്യൻ അധികൃതർക്ക് അറിയാം എന്നും ദ് അറ്റ്‌ലാന്റിക്കിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 
 
2014 മാർച്ച് എട്ടിനാണ് ക്വാലാലംപുരിൽനിന്നും ബേയ്ജിങിലേക്ക് പുറപ്പെട്ട മലേഷ്യൻ എയൽലൈൻസിന്റെ ബോയിം 777 വിമാനം അപ്രത്യക്ഷമായത്. കാണാതായ ദിവസം 1.10നും 1.21നുമിടയിലാണ് വിമാനം അവസാനം റഡാറിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വിമാനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ല. ഇന്ത്യൻ മഹാ സമുദ്രത്തിന്റെ തെക്കുഭാഗത്ത് വിമാനം തകർന്ന് വീണിരിക്കാം എന്ന നിഗമനത്തിൽ എത്തിച്ചേരാൻ മാത്രമാണ് വിദഗ്ധർക്കായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍