യുവാക്കളിൽ കൊവിഡ് പടരുന്നു, രോഗലക്ഷണങ്ങളില്ലാത്തതിനാൽ വ്യാപനം രൂക്ഷം: മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2020 (09:07 IST)
ജനീവ: കൊറോണ വൈറസിന്റെ പ്രധാന വാഹകരായി യുവാക്കൾ മാറിയെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. കൊവിഡിന്റെ രണ്ടം ഘട്ടത്തിൽ യുവാക്കളിലേയ്ക്ക് വലിയ രീതിയി രോഗവ്യാപനം ഉണ്ടായി എന്നും രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ യുവാക്കളിൽ നിന്നും രോഗ വ്യാപനം രൂക്ഷമായി എന്നും പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. 
 
ഫെബ്രുവരെ 24 മുതൽ ജൂലൈ 24 വരെ നടത്തിയ പഠനത്തിൽ 20 മുതൽ 40 വയസ് വരെ പ്രായമായവരിൽ രോഗം കൂടുതലായി ബധിയ്ക്കുന്നതായും ഇവരിൽ നിന്നും രോഗം വലിയരീതിയിൽ വ്യാപിയ്ക്കുന്നതായും കണ്ടെത്തി. ഫിലിപ്പീൻസ് അസ്ട്രേലിയ എന്നിവിടങ്ങളിൽ അടുത്ത കാലത്ത് രോഗം സ്ഥിരീകരിച്ചവരിൽ ഏറിയ പങ്കും നാൽപ്പതിൽ താഴെ പ്രായമുള്ളവരാണ്. ജപ്പാനിൽ അടുത്തകാലത്ത് രോഗം സ്ഥിരീകരിച്ചവരിൽ 65 ശതമാനവും 40 വയസിൽ താഴെയുള്ളവർ തന്നെ. രോഗലക്ഷണങ്ങളില്ല എന്നത് രോഗവ്യാപനം വേഗത്തിലാകുന്നു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ ഇത് അപകടകരമായി മാറും എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article