ഫെയ്സ്ബുക്ക് ഇന്ത്യയുടെ തെരെഞ്ഞെടുപ്പ് ഇടപെടലുകൾ അന്വേഷിയ്ക്കണം, മാർക്ക് സക്കർബർഗിന് കത്തുനൽകി കോൺഗ്രസ്

ബുധന്‍, 19 ഓഗസ്റ്റ് 2020 (08:16 IST)
ഡല്‍ഹി: ഫെയ്സ്ബുക്ക് ഇന്ത്യയുടെ തെരെഞ്ഞെടുപ്പിലെ ഇടപെടലുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിന് കത്തുനൽകി കോൺഗ്രസ്. ഫെയ്സ്ബുക്ക് ഇന്ത്യയുടെ നേതൃത്വത്തെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും  ഉന്നതതല അന്വേഷണം നടത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സക്കർബർഗിന് കത്തെഴുതിയത്.
 
കമ്പനിയുടെ അന്വേഷണത്തെ സ്വാധീനിയ്ക്കാതിരിക്കാന്‍ ഫെയ്സ്ബുക്ക് ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണമായും പുതിയ നേതൃത്വത്തെ പരിഗണിയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുത്തില്ലെന്നും ഇന്ത്യയിലെ ബിസിനസിനെ അതു ബാധിക്കുമെന്നും ഫെയ്സ്ബുക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ അങ്കി ദാസിനെ ഉദ്ധരിച്ച്‌ ആഗസ്റ്റ് 14ന് വോള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോർട്ടിന് പിന്നാലെയാണ് കെസി വെണുഗോപാലിന്റെ കത്ത്. എന്നാൽ വിദ്വേഷത്തിനും അക്രമങ്ങൾക്കും പ്രേരിപ്പിയ്ക്കുന്ന കണ്ടന്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്നും വിലക്കുന്നുണ്ട് എന്ന് ഫെയ്സ്ബുക്ക് നേരത്തെ തന്നെ ആരോപണങ്ങൾക്ക് മറുപടി നൽകിയിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍