ലോക്‌ഡൗണിൽ ആംബുലൻസ് എത്താൻ വൈകി, യുവതി പൊലീസ് ‌വാനിൽ കുഞ്ഞിന് ജന്മം നൽകി

ശനി, 18 ഏപ്രില്‍ 2020 (09:14 IST)
ഡൽഹി: ഡൽഹിയിൽ യുവതി പൊലീസ് വാനിൽ കുഞ്ഞിന് ജന്മം നൽകി. ഡൽഹി സ്വദേശിയായ മിനിയാണ് പൊലീസ് വാനിൽ പ്രസവിച്ചത്. പ്രസവ വേദന തുടങ്ങിയതോടെ മിനിയുടെ ഭർത്താവും സഹോദരിയും ആംബുലൻസ് വിളിച്ചിരുന്നു എങ്കിലും എത്തിയില്ല. ഇതോടെ മിനിയുടെ സഹോദരി പൊലീസിന്റെ സഹായം തേടുകയായിരുന്നു. 
 
പൊലീസ് ഉടൻ വാനുമയി എത്തി, ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. യാത്ര ആരംഭിച്ച് ഒരു കിലോമീറ്റർ പിന്നിട്ടതോടെ മിനി വാനിൽവച്ച് കുഞ്ഞിന് ജൻമം നൽകുകയായിരുന്നു. യുവതിയുടെ സഹോദരിയും വനിതാ കോൺസ്റ്റബിളും ചേർന്ന് കുഞ്ഞിനെ പുറത്തെടുത്ത് പ്രാഥമിക പരിചരണം നൽകി. പിന്നീട് അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നും.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍