മുംബൈയില്‍ 20 നാവിക സേനാംഗങ്ങള്‍ക്ക്​കോവിഡ്​19 സ്ഥിരീകരിച്ചു

ശനി, 18 ഏപ്രില്‍ 2020 (08:10 IST)
മുംബൈ: മുംബൈയിൽ നാവികസേനയിലെ 20 ഓളം ഉദ്യോഗസ്ഥര്‍ക്ക്​കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബധിതരായ നാവിക സേനാംഗങ്ങളെ മുംബൈയിലെ കൊളാബയിലുള്ള നാവികസേനാ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്തിരിയ്ക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
 
മുംബൈ തീരത്തുള്ള ഐ‌എന്‍‌എസ് ആന്‍ഗ്രേയിലാണ്​ഇപ്പോൾ രോഗം സ്ഥിരീകരിച്ച സേനംഗങ്ങൾ താമസിച്ചിരുന്നത്. നേരത്തെ കരസേനയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു നഴ്സിങ്​അസിസ്റ്റന്റിനും ഉള്‍പ്പെടെ എട്ടു പേര്‍ക്ക്​കോവിഡ്​സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ്​നാവികസേനാംഗങ്ങള്‍ക്ക്​വൈറസ്​ബാധ സ്ഥിരീകരിയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍