കൊവിഡ് ഭീതിക്കിടയിൽ കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം പ്രളയമോ?

അനു മുരളി

വെള്ളി, 17 ഏപ്രില്‍ 2020 (15:41 IST)
കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോകമെങ്ങും. കേരളത്തിലും അവസ്ഥ അങ്ങനെ തന്നെയാണ്. കാര്യങ്ങൾ നിയന്ത്രണാതീതമായിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ ജനിപ്പിക്കേണ്ട സമയമാണിത്. ഇതിനിടയിൽ കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം പ്രളയമാണോയെന്ന സംശയും ജനിക്കുന്നു.
 
2018 ലും 2019 ലും  കേരളത്തില്‍ തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തുണ്ടായ പ്രളയം ഈ വര്‍ഷവും ആവര്‍ത്തിക്കുമോ എന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് തമിഴ്‌നാട് വെതർമാർ. പ്രചനത്തിന്റെ കാര്യത്തിൽ പലപ്പോഴും കൃത്യത കൊണ്ട് ശ്രദ്ധേയാകർഷിക്കാറുണ്ട് തമിഴ്നാട് വെതർമാൻ.
 
2300 മില്ലിമീറ്ററിലധികം തുടര്‍ച്ചയായ മഴ രേഖപ്പെടുത്തിയ ട്രെന്‍ഡ് ഇത്തവണയും ഉണ്ടാവുമോ എന്ന സന്ദേഹമാണ് തമിഴ്‌നാട് വെതര്‍മാന്‍ ചോദിക്കുന്നത്. പല മാതൃകകളും കാണിക്കുന്നത് കേരളത്തിന് ഇത്തവണ വലിയ മഴ ലഭിക്കുമെന്നാണ്. മുൻ വർഷങ്ങളിലെ അവസ്ഥ കണക്കിലെടുത്താൽ ഈ വർഷം കനത്ത മഴ തന്നെ ലഭിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍