'എന്റെ തലയ്‌ക്കും വേണം പ്രൊട്ടക്ഷൻ', ഹെൽമെറ്റ് ധരിച്ച് ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത് നായ !

Webdunia
ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (19:15 IST)
ബൈക്ക് യാത്ര ചെയ്യുമ്പോ ഹെൽമെറ്റ് ധാരിക്കാൻ മടിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. പൊലീസിനെ പേടിച്ച് ബൈക്ക് ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കുമെങ്കിലും പിന്നിൽ ഇരുകുന്നവർ ഹെ‌ൽമെറ്റ് വക്കാറില്ല. എന്നാൽ ഹെൽമെറ്റ് ധരിച്ച് ബൈക്കിനു പിന്നിലിരുന്ന് കൂളായി യാത്ര ചെയ്യുന്ന നായയുടെ ചിത്രം ഇപ്പൊൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.  
 
ഒരു സ്കൂട്ടർ യാത്രികനാണ് തന്റെ പ്രിയപ്പെട്ട വളർത്തുനായക്കും ഹെൽമെറ്റ് അണിയിച്ചത്. ഹെൽമെറ്റ് ധരിച്ച് നഗര കാഴ്ചയും കണ്ട് സ്കൂട്ടറിനു പിന്നിൽ കുത്തിയിരിക്കുന്ന നായയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ആളുകളുടെ മനം കവർന്നു കഴിഞ്ഞു. ചിത്രം പകർത്തിയത് ആരെന്നോ, എവിടെനിന്നെന്നോ വ്യക്തമല്ല. ഡെൽഹി ട്രാഫിക് പൊലീസിനെയും, ഡെൽഹി പൊലീസിനെയും ടാഗ് ചെയ്തുകൊണ്ടാണ് ഒരു ട്വിറ്റർ ഉപയോക്താബ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article