‘ഞാൻ ആരെ പേടിക്കണം?’- ഈ ചിത്രം ഓർമയുണ്ടോയെന്ന് സുപ്രിയ

Webdunia
വ്യാഴം, 19 ജൂലൈ 2018 (09:31 IST)
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ? എന്ന അടിക്കുറിപ്പോടെയായിരുന്നു സുപ്രിയ താരത്തിന്റെ പഴ ചിത്രം പോസ്റ്റ് ചെയ്തത്.  
 
വർഷങ്ങൾക്ക് മുൻപ് പൃഥ്വി ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ നിന്നുള്ള ചിത്രമാണിത്. ‘ഞാന്‍ ആരെ പേടിക്കണം. ഇതൊരു ജനാധിപത്യ രാജ്യമല്ലേ’, എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജിന്റെ വാക്കുകളായി കൊടുത്തിരിക്കുന്നത്. 
 
ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിര എന്ന സിനിമയുടെ സമയത്ത് നൽകിയ അഭിമുഖമാണിത്. 2003ലാണ് വെള്ളിത്തിര പുറത്തിറങ്ങിയത്.  
 
ഈയിടെ മലയാളസിനിമയിൽ ഉണ്ടായ പല വിവാദങ്ങളിലും പൃഥ്വി കൈക്കൊണ്ട നിലപാടുകൾ വലിയ ചർച്ചയായിരുന്നു. എന്തെല്ലാം വിവാദങ്ങൾ ഉണ്ടായാലും 2003 ൽ താരം കൈകൊണ്ട നിലപാടുകൾ അതിനേക്കാൾ ശക്തമായി തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് സുപ്രിയ ഓർമിപ്പിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്.
 

Prithvi; do you remember this pic?

അനുബന്ധ വാര്‍ത്തകള്‍

Next Article