ശ്രുതി പറഞ്ഞത് കള്ളം! നടിയുടെ രഹസ്യം പുറത്തായത് ഇങ്ങനെ...

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (08:22 IST)
യുവ നടി ശ്രുതി ഹരിഹരൻ മീടൂ വെളിപ്പെടുത്തലിലൂടെ രംഗത്തെത്തിയപ്പോൾ കുടുങ്ങിയത് അർജ്ജുൻ ആയിരുന്നു. നിബുണൻ എന്ന കന്നട ചിത്രത്തിന്റെ സെറ്റിൽവെച്ച് അർജ്ജുൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തൽ.
 
കേസിൽ ഉടൻ അറസ്‌റ്റ് വേണ്ടെന്ന് കോടതി വിധിച്ചത് അർജ്ജുന് ഭാഗ്യമായി. എന്നാൽ താൻ അങ്ങനെ ചെയ്‌തില്ലെന്ന് പറഞ്ഞ് നടിയുടെ ആരോപണത്തിനെതിരെ അർജ്ജുൻ രംഗത്തെത്തിയിരുന്നു. നിബുണൻ ചിത്രത്തിന്റെ സംവിധായകനും അർജ്ജുന്റെ മകളും അർജ്ജുന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
 
ഈ കേസിന് പുറമേ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത് നടി ശ്രുതിയെക്കുറിച്ചാണ്. കാരണം ശ്രുതി ഹരിഹരന്‍ നല്‍കിയ പരാതിയിൽ, വ്യക്തി വിവരങ്ങള്‍ നല്‍കിയതില്‍ വിവാഹിത എന്ന് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശ്രുതി വിവാഹിതയാണെന്ന കാര്യം പൊതു സമൂഹത്തിന് അറിയില്ല. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രുതിയുടെ വിവാഹത്തെക്കുറിച്ച്‌ പ്രചരണം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം താരം നിരസിച്ചിരുന്നു. 
 
വാര്‍ത്തകളില്‍ സത്യമില്ലെന്നും താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് എല്ലാവരോടും തുറന്ന് പറയുമെന്നും അന്ന് ശ്രുതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ വിവാഹിത എന്നും ഭര്‍ത്താവിന്റെ പേര് രാം കുമാര്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article