എന്നാൽ, സംഭവം കൈവിട്ട് പോയിരിക്കുകയാണ്. സംഭവത്തിൽ അർജുൻ സർജയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. ബെംഗളൂരൂ കബോൺ പാർക്ക് പോലീസ് സ്റ്റേഷനിൽ ശ്രുതി പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നടനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
അർജുനെതിരെ 354, 354 എ, 509 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അർജുനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം,. മോശമായ സംസാരിക്കുക, അപമര്യാദയായി പെരുമാറുക, തുടങ്ങിയ കുറ്റങ്ങളുള്ള വകുപ്പുകളാണ് അർജുനെതിരെ ചുമർത്തിയിരിക്കുന്നത്.