ദാ ഇങ്ങനെയാണ് സാമൂഹിക അകലം പാലിക്കേണ്ടത്. കോവിഡ് കാലത്ത് മനുഷ്യന് പാഠവുമായി മയിലുകൾ

Webdunia
ശനി, 11 ഏപ്രില്‍ 2020 (10:06 IST)
സാമൂഹിക അകലം പാലിക്കുക എന്നതാണ് കോവിഡിൽനിന്നും രക്ഷനേടാനുള്ള ഒരേയൊരു വഴി. എല്ലാ സർക്കാരുകളും ഈ നിർദേശങ്ങൾ നൽകുകയാണ്. ജനങ്ങൾ മാത്രമല്ല നമ്മുടെ ദേശീയ പക്ഷികളും ഈ കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുകയാണ്. രാജസ്ഥാനിൽനിന്നും പുറത്തുവരുന്ന മയിലുകളുടെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
 
രാജസ്ഥാനിലെ നാഗൂറിൽ ഒരു സർക്കാർ സ്കൂളിന്റെ വരാന്തയിൽ കൃത്യമായ അകലം പാലിച്ച് മയിലുകൾ ഇരിക്കുന്നതിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചിരിക്കും ചിന്തയ്ക്കും വഴിയൊരുക്കിയിരിക്കുന്നത്. ആളൊഴിഞ്ഞതിനാൽ സ്കൂൾ വരാന്ത മയിലുകൾ വിശ്രമ കേന്ദ്രമാക്കിയിരിക്കുകയാണ്. 'ഈ ലോക്‌ഡൗൺ കാലത്ത് സോഷ്യൽ ഡിസ്റ്റൻസ് എങ്ങനെ വേണമെന്ന് നമ്മുടെ ദേശിയ പക്ഷിയിൽനിന്നും പഠിക്കു' എന്ന തലക്കുറിപ്പോടുകൂടി ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചിരികുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article