അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണണോ, എങ്കിൽ ആകാശത്തേയ്ക്ക് നോക്കിയാൽ മതി !

ശനി, 11 ഏപ്രില്‍ 2020 (09:36 IST)
അന്താരാഷ്ട്ര ബഹിരാകാശ നിലയിൽ താമസിക്കാൻ ബഹിരാകാശ ടൂറുകൾ നടത്തും എന്ന് അമേരിക്ക പ്രഖ്യാപച്ച് കഴിഞ്ഞു, കോടികൾ ചിലവുള്ള ടൂറാണ് ഇത്. എന്നാൽ ഒരു രൂപ പോലും ചിലവില്ലാതെ നമുക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാം. അതിന് നമ്മുടെ ആകാശത്തേയ്ക്ക് ഒന്ന് നോക്കിയാൽ മതി. ഈ മാസം 21 വരെ കേരളത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം നഗ്ന‌നേത്രങ്ങൾകൊണ്ട് കാണാനാകും.
 
ഏറ്റവും വ്യക്തമായി കാണാനാവുക ഏപ്രിൽ പന്ത്രണ്ട് ഞായറാഴ്ചയാണ്.  ഞായറാഴ്ച വൈകിട്ട് 7.22ന് വടക്കുപടിഞ്ഞാറെ ചക്രവാളത്തിനിന്നും അല്പം ഉയർന്ന് ബഹിരാകാശനിലയം കണ്ടുതുടങ്ങും. 80 ഡിഗ്രി വരെ ഉയരത്തിൽ അഞ്ച് മിനിറ്റ് നേരത്തെയ്ക്കാണ് ഇത് ദൃശ്യമാവുക. അപുർവമായി മാത്രം സംഭവിക്കുന്നതാണ് ഇത്. 19ന് രാവിലെ 5.33ന് അഞ്ച് മിനിറ്റോളവും, 21ന് രാവിലെ 5.35ന് അഞ്ചു മിനിറ്റോളവും അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമാകും. ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിൽനിന്നാൽ ഇത് വ്യക്തമായി കാണാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍