ഒരു തുള്ളി വെള്ളത്തിൽനിന്നും 100 ബൾബുകൾ തെളിഞ്ഞു, ഊർജ്ജോത്പാദനത്തിൽ അത്ഭുതകരമായ കണ്ടെത്തലുമായി ഗവേഷകർ !

Webdunia
ശനി, 15 ഫെബ്രുവരി 2020 (15:27 IST)
ഒരു തുള്ളി വെള്ളം സൃഷ്ടിച്ച ഊർജ്ജത്തിൽനിന്നും 100 എൽഇഡി ബൾബുകൾ കത്തിച്ച് അത്ഭുതകരമായ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ഹോങ്‌കോങ് സിറ്റി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നിൽ. മുകളിൽ നിന്നും താഴേയ്ക്ക് വീഴുന്ന ഒരു തുള്ളി വെള്ളം സൃഷ്ടിച്ച ഊർജ്ജത്തിനിന്നുമാണ് 100 എൽഇ‌ഡി ബൾബുകൾ ശാസ്ത്രജ്ഞർ തെളിയിച്ചത്. 
 
മഴ വെള്ളത്തിൽനിന്നും വൻതോതിൽ വൈദ്യുതി ഉത്പാദിപ്പിയ്ക്കാൻ സധിയ്ക്കുന്ന സാങ്കേതികവിദ്യയാണ് ശാസ്ത്രജ്ഞർ വികസിപ്പിയ്ക്കുന്നത്. പ്രത്യേകമായ ഒരു പാനലിൽ വെള്ളതുള്ളികൾ പതിയ്ക്കുമ്പോഴാന് ഊർജ്ജം ഉത്പാദിപ്പിയ്ക്കപ്പെടുന്നത്. മഴവെള്ളം ഉയരത്തിൽനിന്നും വീഴുന്നതിനാൽ വലിയ തോതിൽ വൈദ്യുതി ഉത്പാതിപ്പിയ്ക്കാനും ശേഖരിച്ച് ഉപയോഗിയ്ക്കാനും സാധിയ്ക്കും.
 
സോളാർ പാനലുകൾക്ക് സമാനമായി പാനലുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിയ്ക്കാം. സോളാർ പാനലുകൾ ഉത്പാദിപ്പിയ്ക്കുന്നതിലും അധിക മടങ്ങ് വൈദ്യുതി പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്പാദിപ്പിയ്ക്കാനാകും എന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ. അലുമിനിയം ഇലക്ട്രോഡിൽ ജലകണങ്ങൾ പതിയ്ക്കുന്നതോടെയാണ് വൈദ്യുതി ഉത്പാദിപ്പിയ്ക്കപ്പെടുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article