‘തമന്നയെ പ്രണയിച്ചേനെ‘ - ശ്രുതി ഹാസന്റെ മറുപടി കേട്ട് അമ്പരന്ന് തമന്ന

Webdunia
ശനി, 16 മാര്‍ച്ച് 2019 (08:48 IST)
കമൽ ഹാസ്സന്റെ മകൾ ശ്രുതി ഹസൻ തെന്നിന്ത്യൻ സിനിമയുടെ സൂപ്പർ താരമാണ്. തമിഴിൽ നിന്നും ബോളിവുഡിലേക്കും താരം ചേക്കേറി. തന്റേതായ സ്ഥാനം കണ്ടെത്താൻ ശ്രുതിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇമ്രാന്‍ ഖാനും സഞ്ജയ് ദത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.
 
അത് തന്റെ തെറ്റായ തീരുമാനമായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ശ്രുതി പറഞ്ഞു. ഞാന്‍ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നെനിക്ക് അറിയില്ലായിരുന്നു. അതായിരുന്നില്ല എന്റെ സമയം എന്നാണ് ഇന്ന് വിശ്വസിക്കുന്നത്. സിനിമയുടെ വികാരങ്ങളോ സമ്മര്‍ദ്ദങ്ങളോ എനിക്കറിയില്ലായിരുന്നു- ശ്രുതി പറഞ്ഞു.
 
അഭിമുഖത്തില്‍ ഒരു ചോദ്യത്തോട് പ്രതികരിക്കവെയാണ് തനിക്ക് പ്രണയിക്കാന്‍ താത്പര്യമുള്ള നായികയെ കുറിച്ച്‌ ശ്രുതി പറഞ്ഞത്. താനൊരു ആണ്‍ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും തമന്ന ഭട്ടിയയുമായി ഡേറ്റ് ചെയ്യുമായിരുന്നു എന്ന് ശ്രുതി പറയുന്നു. അത്രയ്ക്ക് നല്ല പെണ്‍കുട്ടിയാണ് തമന്നയെന്നാണ് ശ്രുതി പറയുന്നത്. എന്നാൽ ശ്രുതിയുടെ മറുപടിയിൽ തമന്ന അമ്പരന്നിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article