നാം മുന്നോട്ട്, നട്ടെല്ലുള്ള ആളുകൾ ഉണ്ട് ഇവിടെ: വനിത മതിലിൽ പങ്കു ചേർന്ന് റിമ കല്ലിങ്കൽ

Webdunia
ചൊവ്വ, 1 ജനുവരി 2019 (16:44 IST)
നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സ്ത്രീസമത്വം മുന്നോട്ടുവച്ച് കേരളത്തിൽ അണിനിരന്ന വനിതാമതിലിനു പിന്തുണയുമായി നടി റിമ കല്ലിങ്കൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ മതിലിൽ അണിചേർന്നു. കോഴിക്കോട് ആണ് റിമ തന്റെ പങ്കാളിത്തം അറിയിച്ചത്. റിമ കല്ലിങ്കലിന്റെ വാക്കുകളിലൂടെ.
 
‘ഇതൊരു തുടക്കമാണ്. ശബരിമലയിൽ സ്ത്രീകൾ കയറണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതിനുവേണ്ടി തന്നെയാണ് ഞാനടക്കമുള്ളവർ ഇവിടെ നിൽക്കുന്നത്. ഇത്രയും പങ്കാളിത്തം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഒരു ഓപ്പൺ കോളാണ് ഇത്. വർഗീയമാണെന്ന് പറയുന്നതിലും നല്ലത് ഇത് സ്ത്രീകൾക്ക് വേണ്ടി ഉള്ളതാണെന്ന് പറയാനാണ് എനിക്കിഷ്ടം’.
 
‘കുലസ്ത്രീകൾ ഫെമിനിസ്റ്റ് എന്നീ വിളികളോടൊന്നും എനിക്ക് യോജിക്കാനാകില്ല. ഏത് ഭാഗത്ത് നിൽക്കുന്നവരാണെങ്കിലും നമ്മൾ വളർന്ന് വന്ന സാഹചര്യത്തിനും വിശ്വാസത്തിനും അടിസ്ഥാനപ്പെടുത്തിയാണ് പലരും പല ടാഗ് ലൈനിൽ വിളിക്കപ്പെടുന്നത്. അതിനോട് താൽപ്പര്യമില്ല.‘
 
‘ഇതിന് പിൻബലമായി നല്ല ഐഡിയോളജി ഉണ്ട്. ഭരണഘടനയുണ്ട്. നല്ല നട്ടെല്ലുള്ള ആളുകളുണ്ടെങ്കിൽ ഇതുപോലത്തെ നവോത്ഥാന ഐഡിയകൾ നടക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മലയാളികൾ ഇങ്ങനെ വന്ന് നിൽക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ടായിരുന്നു’- എന്നാണ് റിമ പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article