ഇത് ചരിത്ര നിമിഷം; ഈ നാട് മുന്നോട്ട് തന്നെ, ലക്ഷങ്ങൾ കൈകോർത്ത് വനിതാമതിലുയർന്നു

ചൊവ്വ, 1 ജനുവരി 2019 (16:11 IST)
നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സ്ത്രീസമത്വം മുന്നോട്ടുവച്ച് കേരളത്തിൽ അണിനിരന്ന വനിതാമതിൽ ഉയർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ മതിലിൽ അണിചേർന്നു. വൻ ജനപങ്കാളിത്തമാണ് മതിലിനുണ്ടായിരിക്കുന്നത്.
 
കാസർകോട് പുതിയ ബസ്‍ സ്റ്റാൻഡ് മുതൽ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയ്ക്കു മുന്നിൽ വരെ ദേശീയപാതയിൽ 620 കിലോമീറ്റർ ദൂരമാണു മതിൽ തീർക്കുന്നത്. ഇതിനു വേണ്ടതു 30 ലക്ഷം പേരാണെങ്കിലും 50 ലക്ഷം വനിതകൾ പങ്കെടുക്കുമെന്നാണു നേതാക്കളുടെ പ്രതീക്ഷ. 
 
നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില്‍  ആരംഭിച്ചത്. കാസര്‍കോട് മന്ത്രി കെ. കെ. ശൈലജ നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കുള്ള ദിശയിൽ റോഡിന്റെ ഇടതുവശത്താകും മതിൽ. കാസർകോട്ടു മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമാകും. 
ചിത്രങ്ങൾ: ഫേസ്ബുക്ക്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍