‘എന്നെ തൊടരുത്, ഞാനിപ്പോൾ ഒരു സെലിബ്രിറ്റി ആണ്’- ആരാധികയോട് കയർത്ത് റാണു മണ്ഡാൽ

ചിപ്പി പീലിപ്പോസ്
ചൊവ്വ, 5 നവം‌ബര്‍ 2019 (17:25 IST)
നിമിഷനേരം കൊണ്ട് രാജ്യം ഏറ്റെടുത്ത ഗായികയാണ് റാണു മണ്ഡാൽ. റയിൽ‌വേ സ്റ്റേഷനിൽ ഇരുന്ന് പാടുന്ന പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ലൈം ലൈറ്റിലേക്ക് ആനയിക്കപ്പെട്ട ഗായികയാണ് റാണു. തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധികയെ റാണു ശകാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നു. 
 
‘എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന രാണുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.
ആള്‍തിരക്കുള്ള ഒരു കടയില്‍ വെച്ചാണ് ഈ സംഭവം ഉണ്ടായത്. 
 
ഉപജീവനത്തിനായി റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന് പാട്ടു പാടിയ രാണു മണ്ഡലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുത്തിരുന്നു. റാണുവിന്റെ പുതിയ വീഡിയോയും നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 

Social | Don't touch me; I'm celebrity now. #ranumondal #Kolkata #Bollywood #bollywoodfashion #bollywoodnews #bollywoodcelebrity #Mumbai #Filmcity #IndianHistoryLive

A post shared by Indian History Pictures (@indianhistorylive) on

അനുബന്ധ വാര്‍ത്തകള്‍

Next Article