മഴക്കെടുതിയുടെ ദുരിതങ്ങളില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമാ താരങ്ങളായ സൂര്യയും കാര്‍ത്തിയും. ഇരുവരും മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്‌ത 25 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
തിരുവനന്തപുരത്ത് എത്തിയാണ് കാര്‍ത്തി 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം വാഗ്ദാനം ചെയ്‌ത അഞ്ച് ലക്ഷം രൂപയും ഇതിനൊപ്പം കൈമാറി.
കഴിഞ്ഞ ദിവസം നടന്‍ മോഹന്‍ലാലും 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. അതേസമയം, സംസ്ഥാനത്തെ സാഹചര്യം കൂടുതല്‍ ദുരിതാത്തിലായി. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ആഞ്ഞടിക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.