കഞ്ചാവ് ഉപയോഗിച്ച് പരിചയമുള്ള എക്സ്‌പേർട്ടുകളെ അന്വേഷിച്ച് ഗവൺമെന്റ്, ശമ്പളം കേട്ടാൽ നമ്മൾ ചിലപ്പോൾ തല കറങ്ങിവീഴും !

Webdunia
ബുധന്‍, 29 മെയ് 2019 (18:56 IST)
ഇത് എന്ത് ജോലിയാണ് എന്ന് ആളുകൾ ഒരുപക്ഷേ ചോദിച്ചേക്കാം. എന്നാൽ സത്യമാണ് കഞ്ചാവ് ഉപയോഗിച്ച് മുൻ പരിചയവും കഞ്ചാവിനെ കുറിച്ച് നല്ല അറിവൂമുള്ള ആളുകളെ ന്യൂസിലൻഡ് ഗവൺമെന്റ് അന്വേഷിക്കുകയാണ്. കഞ്ചാവ് നിയവിധേയമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പോളിസി തയ്യാറാക്കുന്നതിനായാണ് ന്യൂസിലൺഡ് ഗവൺമെന്റ് കഞ്ചാവ് എക്സ്‌പെർട്ടുകളെ തന്നെ തേടുന്നത്.
 
നിയമനിർമ്മാണം നടത്തുന്നതിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ പാർലമെന്ററി കൗൺസിൽ ഓഫീസിൽ പ്രത്യേക ടീമുകളായി ജോലി ചെയ്യണമെന്ന് ന്യുസിലൻഡ് ഗവൺമെന്റ് പുറത്തുവിട്ട പരസ്യത്തിൽ പറയുന്നു. കനബിസ് റഫറൻഡം പൊളിസി മാനേജർ എന്ന പോസ്റ്റിലേക്കാണ് ന്യുസിലൻഡ് ഗവൺമെന്റ് സർക്കാർ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. 
 
ശമ്പളമാണ് ആരെയും അമ്പരപ്പിക്കുക 95,47,435 മുതൽ 1,34,78,732 രൂപ വരെ ഈ പോസ്റ്റിൽ ജോലിക്കെത്തുന്നവർക്ക് മാസംതോറും നൽകാൻ ന്യുസിലൻഡ് സർക്കാർ തയ്യാറാണ്. പോളിസി രൂപീകരിക്കുന്നതിൽ ഈ ടീമായിരിക്കും പ്രധാന പങ്കുവഹിക്കുക. കഞ്ചവിനെ കുറിച്ച് കുടുതൽ അറിയുന്ന ആളുകൾക്ക് മാത്രമേ ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്താനാകു എന്നതിനാലാണ് പൊളിസി രുപികരിക്കാൻ പ്രത്യേക ടീമിന്നെ തന്നെ രൂപീകരിക്കാൻ ന്യൂസിലൻഡ് ഗവൺമെന്റ് തീരുമാനിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article