നടിയെ തോക്കിൻമുനയിൽ നിർത്തി യുവാവിന്റെ വിവാഹാഭ്യർത്ഥന, രക്ഷിക്കാനെത്തിയ, പൊലീസുകാരനെയും യുവാവിനെയും വെടിവച്ചുവീഴ്ത്തി
സിനിമാ ചിത്രീകരണത്തിനായി ഹോട്ടൽ മുറിയിലെത്തിയ നടിയെ തോക്കു ചൂണ്ടി വിവഹം കഴിക്കൻ ഭീഷണി മുഴക്കി യുവാവ്, ഉത്തർപ്രദേശിലെ സ്വൻഭദ്ര ജില്ലയിൽ റൊബോർട്ട്‌സ്ഗഞ്ചിലാണ് സംഭവം ഉണ്ടായത്. ഭോജ്പുരി സിനിമ നടിയായ റിതു സിംഗിനെയാണ് പങ്കജ് യാദവ് എന്ന യുവാവ് തോക്കു ചൂണ്ടി തന്നെ വിവാഹൻ കഴിക്കാൻ ഭീഷണി മുഴക്കിയത്.
നടിയുടെ മുറിയുടെ വാതിൽ തകർത്ത് പങ്കജ് ഉള്ളി കയറുകയായിരുന്നു. തുടർന്ന് നടിക്കു നേരെ പിസ്റ്റൽ ചൂണ്ടീ തന്നെ വിവാഹം കഴിക്കാം എന്ന് ഉറപ്പു നൽകാൻ നടിയോട് ആവശ്യപ്പീട്ടു. താരത്തെ രക്ഷപ്പെടുത്താൻ പ്രദേശവാസിയായ യുവാവ് ശ്രമിച്ചെങ്കിലും ഇയാളെ പ്രതി വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
വെടിയൊച്ച കേട്ടതോടെ ഹോട്ടൽ അധികൃതർ പൊലീസിന്നെ വിവരമറിയിച്ചു. പൊലീസ് എത്തി പങ്കജിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങാൻ കൂട്ടാക്കിയില്ല. നടിയെ രക്ഷിക്കാൻ തുനിഞ്ഞ എസ് പി പട്ടീലിനു നേരെയും പ്രതി വെടിയുതിർത്തു. എസ് പിയുടെ ചെവിക്കാണ് വെടിയേറ്റത്. ഒടുവിൽ തന്ത്രപരമയി പ്രതിയെ കീഴടക്കുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും യുവാവ് ശല്യം ചെയ്തിരുന്നതായി നടി പൊലീസിൽ മൊഴി നൽകി.