ലോക്‌സഭാ ചർച്ചകൾക്ക് തൽക്കാലം വിട, തന്റെ വളർത്തുനായ പിഡിയെ കൂടെയിരുത്തി നഗരം കറങ്ങി രാഹുൽ ഗാന്ധി !

ബുധന്‍, 29 മെയ് 2019 (14:09 IST)
ലോക്സഭാ തെരഞ്ഞെടൂപ്പിൽ കോൺഗ്രസിന് ഏറ്റ കടുത്ത പരാജയത്തിൽ രാഹുൽ ഗന്ധിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.രാഹുലിനെ പപ്പു എന്ന് പരാ,മർശിച്ചുകൊണ്ടുള്ള ട്രോളുകളും സാമൂഹ്യ മധ്യമങ്ങളിൽ നിറയുകയാണ്. എന്നാൽ ഈ ചർച്ചകളെ എല്ലാം രാഹുൽ ഗാന്ധി ഇപ്പോൾ മാറ്റി നിർത്തിയിരിക്കുകയാണ്. തന്റെ വളർത്തുനായ പിഡിയോടൊപ്പം നഗരത്തിൽ ഡ്രൈവ് ചെയ്ത് രാഷ്ട്രീയത്തിലെ ടെൻസനുകളിനുകളെയെല്ലാം അകറ്റി നിർത്തുകയാണ് രാഹുൽ ഗാന്ധി.
 
രാഹുൽ ഗാന്ധി തന്റെ വളർത്തു നായ പിടിയോടൊപ്പ ഡെൽഹി നഗരത്തിൽ സുരക്ഷയുടെയോ അംഗരക്ഷകരുടെയോ അകമ്പടിയില്ലാതെ ഡ്രൈവ് കെയ്യുന്നതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അനിൽ ഷർമ എന്ന വ്യക്തിയാണ് രാഹുൽ ഗാന്ധി നഗരത്തിൽ വളർത്തുനായയുമൊത്ത് ദ്രൈവ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങൾ ഒന്നടങ്കം ഈ ട്വീറ്റ് ഏറ്റെടുത്തു. 
 
നിരവധി പേരാണ് ട്വിറ്ററിലൂടെ രാഹുലിനോടുള്ള സ്നേഹം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. 2017ലാണ് ട്വിറ്ററിലൂടെ തന്റെ വളർത്തുനായയായ പിഡിയെ രാഹുൽ ഗാന്ധി രാജ്യത്തിന് പരിചയപ്പെടുത്തിയത്. രാഹുൽ പിഡിയെ ലാളിക്കുകയും ഭക്ഷണം നൽകുക്കയും ചെയ്യുന്നതിന്റെ ദൃശ്യം പങ്കുവച്ചുകൊണ്ടായിരുന്നു ട്വീറ്റ്. രാഹുൽ ഗാന്ധിയുടെ അന്നത്തെ ട്വീറ്റ് ട്വിറ്ററിൽ തരംഗമായിരുന്നു.  

Congress @INCIndiaLive president @RahulGandhi in New Delhi on Tuesday. @IndianExpress photo @anilsharma07 pic.twitter.com/EBya53qHKx

— anil sharma (@anilsharma07) May 29, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍