പിക്സൽ ഫോണുകളിൽ റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ അപ്ഡേഷനുമായി ഗൂഗിൾ

ബുധന്‍, 29 മെയ് 2019 (13:14 IST)
പിക്സൽ 3, പിക്സൽ 2 സ്മാർട്ട്‌ഫോണുകളുടെ പെർഫോമൻസിൽ പ്രശ്നങ്ങൾ നേരിടുന്ന എന്ന പരാതി വ്യാപകമയിരുന്നു. ഇപ്പോഴിതാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഗൂഗിൾ പുതുയ അപ്ഡേഷൻ കൊണ്ടുവന്നിരിക്കുകയാണ്. റെഡ്ഡിഫിലും, ഗൂഗിൾ പ്ലാറ്റ്ഫോമുകളിലും ഫോണിന്റെ പെർഫോർമൻസിനെ കുറിച്ചുള്ള പരാതികൾ രൂക്ഷമായതോടെ ഗൂഗിൾ ഇന്റേർണൽ ടെസ്റ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു.
 
ടെക് ഭീമൻമാരായ ഗൂഗിൾ സ്മാർട്ട്‌ഫോണുകൾ പരിശോധിച്ചതോടെ പ്രശ്നങ്ങൽ ഉള്ളതായി കണ്ടെത്തിയതോടെയാണ് തകരാറുകൾ പരിഹരിക്കുന്നതിന് പുതിയ അപ്ഡേറ്റ് നൽകാൻ തീരുമാനിച്ചത്. സ്മാർട്ട്‌ഫോണുകളിലെ ഡിജിറ്റൽ വെൽബീയിംഗ് ആപ്പിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
 
എന്നാൽ സ്മാർട്ട്‌ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് ഒടുവിലെത്തിയ ഗൂഗിൾ പിക്സൽ 3a, പിക്സൽ 3a XL, സ്മാർട്ട്‌ഫോണുകളി റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ അപ്ഡേഷൻ ഗൂഗിൾ നൽകിയിട്ടില്ല. സ്മാർട്ട്‌ഫോണുകൾ തനിയെ ഷട്ട്‌ഡൗൺ ചെയ്യപ്പെടുന്നു എന്നാണ് ഉപയോക്താക്കൾ പ്രധാനമായും ഉന്നയിച്ചിരിക്കുന്ന പ്രശ്നം. സ്വിച്ച് ഓഫ് ആയതിന് ശേഷം ഫോണുകൾ മണിക്കുറുകളോളം ഓൺ ആവുന്നില്ല എന്നും ചില സ്മാർട്ട്‌ഫോണുകൾ വീണ്ടും വീണ്ടും ഓഫ് ആകുന്നതായും പാരാതികൾ ഉണ്ട്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍