ചിറകുകൾ ഉപയോഗിച്ച് നടന്നുനീങ്ങുന്ന ശ്രാവുകൾ, അമ്പരന്ന് ശാസ്ത്രലോകം, വീഡിയോ !

Webdunia
ഞായര്‍, 2 ഫെബ്രുവരി 2020 (15:09 IST)
ചിറകുകൾ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിലൂടെ നടന്നുനീങ്ങാൻ സാധിയ്ക്കുന്ന തരത്തിലുള്ള സ്രാവുകളെ കണ്ടെത്തിയിരിയ്ക്കുകയാണ് ഗവേഷകർ. പപുവാ, ന്യുഗീനിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നടത്തിയ 12 വർഷം നീണ്ട പഠനത്തിനൊടുവിലാണ് പ്രത്യേക തരം സ്രാവുകളെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
 
കാഴ്ചയിൽ നീളമുള്ള അലങ്കാര മത്സ്യങ്ങളാണെന്ന് തോന്നും. ഒരു മീറ്ററിൽ താഴെയാണ് ഇവയുടെ നീളം. പാറകൂട്ടങ്ങളിൽ വേലിയിറക്ക സമയങ്ങളിലാണ് ഇവ ഇരപിടിയ്ക്കാൻ എത്തുക ഈ സായങ്ങളിൽ പാറക്കെട്ടുകളിൽ ചിറകുകൾ വച്ച് നടന്നുനീങ്ങും. ഞണ്ട് ചെമ്മീൻ തുടങ്ങിയവയെയാണ് ഇത് ആഹാരമാക്കക്കുന്നത്.
 
ഓക്സിജൻ കുറവുള്ള ഇടങ്ങളിൽ ജീവിക്കാൻ ഈ സ്രാവുകൾക്ക് സാധിയ്ക്കും. ഇവ സാധാരണ മനുഷ്യരെ ഉപദ്രവിയ്ക്കാറില്ല. പുതിയതായി കണ്ടെത്തിയ സ്രാവുകളുടെയും സാധാരണ സ്രാവുകളുടെയും മെറ്റാകോൺട്രിയൽ ഡിഎൻഎ താരതമ്യം ചെയ്തതോടെയാണ് കണ്ടെത്തിയത് സ്രാവുകൾ തന്നെയാണ് എന്ന് വ്യക്തമായത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article