മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ബ്ലസി ഒരുക്കിയ തൻമാത്രയിലെ രമേഷൻ നായർ. അൽഷിമേഴ്സ് രോഗിയായി മോഹൻലാൽ സ്ക്രീനിൽ എത്തിയപ്പോൾ അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്ന് അറിയാതെ മലയാളി വിസമയിച്ചു പോയി. ഇപ്പോഴിതാ ആ കഥാപാത്രത്തെ കുറിച്ചും തൻമാത്ര എന്ന സിനിമയെ കുറിച്ചും മോഹൻലാൽ സംസാരിക്കുകയാണ്.
യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് തന്മാത്രയിൽ അഭിനയിച്ചത് എന്ന് മോഹൻലാൽ പറയുന്നു. തന്മാത്ര എന്ന സിനിമ എന്നെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരുന്നില്ല. കാരണം കാര്യമായ പഠനങ്ങൾ ഒന്നും നടത്താതെയാണ് ആ സിനിമയിൽ അഭിനയിച്ചത്. അൽഷിമേഴ്സ് എന്നത് ഒരു രോഗാവസ്ഥയാണ്. അത്തരത്തിൽ ഉള്ള ഒരാളെ കണ്ടുപഠിക്കാനും സാധിച്ചിരുന്നില്ല. പക്ഷേ വാർദ്ധക്യത്തിൽ ഓർമ്മ നഷ്ടപ്പെട്ട അച്ഛനെ ഞാൻ കണ്ടിട്ടുണ്ട്.
വളരെ വൈകാരികമായ രംഗമായിരുന്നു അത്. ഭാര്യയോടൊപ്പം കട്ടിലിൽ കിടക്കുന്ന രമേശൻ നായർ പല്ലിയെ ഓടിയ്ക്കാൻ പരിസരം മറന്നു ഓടുന്നതാണ് രംഗം. എന്നാൽ ഈ രംഗത്തെ കുറിച്ച് ബ്ലസി എന്നോട് പറഞ്ഞിരുന്നില്ല. എന്തുകൊണ്ട് പറഞ്ഞില്ല എന്നും ഞാനും ചോദിച്ചില്ല. ആ രംഗത്തിലേ വേണമെങ്കിൽ ഒരു കസേരയോ മേഷയോ വച്ച് നഗ്നത മറയ്ക്കാമായിരുന്നു എന്നാൽ അങ്ങനെ ചെയ്യണമെന്ന് ഞങ്ങൾക്ക് ആർക്കും തോന്നിയില്ല. എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു രമേശൻ നായർ മോഹൻലാൽ പറഞ്ഞു.