ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയ്ക്ക് കൊറോണ എന്ന് അനുമാനം, ഫലം ലഭിച്ചാലെ സ്ഥിരീകരിയ്ക്കാനാകു എന്ന് ആരോഗ്യമന്ത്രി

ഞായര്‍, 2 ഫെബ്രുവരി 2020 (11:27 IST)
സംസ്ഥാനത്ത് മറ്റൊരാൾക്കുകൂടി കൊറോന വൈറസ് ബാധ എന്നത് നിലവിൽ സ്ഥിരീകരിയ്ക്കാൻ സാധിയ്ക്കില്ല എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ കഴിയുന്ന വിദ്യാർത്ഥിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആകാൻ സാധ്യതയുണ്ട് എന്ന് മാത്രമാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ലഭിയ്ക്കുന്ന വിവരം. എന്നാൽ ഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരികരിയ്ക്കാനാകു.
 
നേരത്തെ ഒരു രോഗിയ്ക്ക് ഇത്തരത്തിൽ സാധ്യത പറഞ്ഞിരുന്നെങ്കിലും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. എങ്കിൽകൂടിയും ഐസോലേഷൻ വാർഡിൽ കഴിയുന്ന രോഗിയ്ക്ക് കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങിയിട്ടുണ്ട്, വുഹാനിൽ നിന്നും എത്തിയ വിദ്യാർത്ഥിയ്ക്കാണ് രോഗബാധ സംശയിയ്ക്കുന്നത്. നിലവിൽ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.  
 
പുനെയിനിന്നും പരിശോധനാ ഫലം ലഭിയ്ക്കാൻ വൈകുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.  ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റുറ്റ്യൂട്ട് പരിശോധനകൾ നടത്താൻ സജ്ജമാണ് എന്നാൽ നമുക്ക് സ്വന്തം നിലയിൽ പരിശോധന നടത്താൻ അനുമതിയില്ല. പുനെയിൽ നിന്നുമുള്ള വിദഗ്ധ സംഘം എത്തിയാൽ മാത്രമേ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനകൾ നടത്താനാകു.
 
പൂനെയിൽനിന്നുമുള്ള വിദഗ്ധ സംഘം ഞായറാഴ എത്തുമെന്ന് വ്യക്തമാക്കിയിരുന്നു എങ്കിലും ഇതേവരെ എത്തിയിട്ടില്ല. സംഘം തിങ്കളാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതോടെ പരിശോധനകൾ ആലപ്പുഴയിൽ തന്നെ നടത്താൻ സാധിയ്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ പ്പുറത്തുപോകരുത് എന്നും ആരോഗ്യ മന്ത്രി നിർദേശം നൽകി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍