കൊറോണ വൈറസ്: ചൈനയിൽ മരണം 304ആയി, രോഗം സ്ഥിരീകരീച്ചത് 14,499 പേർക്ക്

ഞായര്‍, 2 ഫെബ്രുവരി 2020 (10:21 IST)
ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 304ആയി. ഞായറാഴ്ച മാത്രം 45 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ അധികവും  ഹൂബൈ പ്രവശ്യയിൽനിന്നുമുള്ളവരാണ്. ചൈനയിലും പുറത്തുമായി 14,499പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചതായി അന്തരാഷ്ട്ര വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
 
27 രാജ്യങ്ങളിലേയ്ക്ക് ഇതുവരെ കൊറോണ വൈറസ് വ്യാപിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് നൂറിലധികം ആളുകൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചുണ്ട് എങ്കിലും മരണം ഇതേവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിരോധ നടപടികളുടെ ഭാഗമായി അമേരിയ്ക്കയും ഓസ്ട്രേലിയയും ചൈന സന്ദർശിച്ചവർക്ക് വിലക്കേർപ്പെടുത്തി. ഇറ്റലി ഇവർക്ക് ആറു മാസത്തേയ്ക്ക് കരുതൽ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  
 
അതേസമയം കേരളത്തിൽ മറ്റൊരാൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിൽനിന്നുമെത്തിയ ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗി ഐസോലേഷൻ വാർഡിൽ ചികിത്സയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ കൊറോണ രോഗബാധിതരുടെ എണ്ണം രണ്ടായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍