കൊവിഡിനെതിരെ യുദ്ധം ചെയ്യുന്നവർക്ക് ആദരം, ആശുപത്രികൾക്ക് മുകളിൽ പുഷ്പം വർഷിച്ച് സേന, വീഡിയോ !

Webdunia
ഞായര്‍, 3 മെയ് 2020 (11:07 IST)
കോവിഡ് 19ന് വ്യാാപനത്തിനെതിരെ യുദ്ധം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് സൈന്യത്തിന്റെ ആദരം ജമ്മു കശ്മീരിലെ ശ്രീ നഗര്‍ മുതല്‍ തിരുവനന്തപുരം വരെ ആശുപത്രികള്‍ക്ക് മുകളില്‍ സൈന്യം പുഷ്പവൃഷ്ടി നടത്തി. രാജ്യത്തെ തെരഞ്ഞെടുത്ത ആശുപത്രികള്‍ക്ക് മുകളിലാണ് കര-വ്യോമ-നാവിക സേനകൾ പുഷ്പം വർഷിച്ചത്.  
 
കേരളത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും, എറണാകുളം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും സേന പുഷ്പവൃഷ്ടി നടത്തി. വ്യോമസേനയുടെ സുഖോയി 30 എയര്‍ക്രാഫ്റ്റുകള്‍ ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും, അസമില്‍ നിന്ന് ഗുജറാത്ത് വരെയും ഫ്‌ളൈ പാസ്റ്റ് നടത്തി. നേവിയുടെ കപ്പലുകളിൽ ലൈറ്റുകൾ തെളിയിച്ചും ആദരം അർപ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article