നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തെ സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ മോഹൻലാൽ പിന്തുണച്ചത് മുതൽ പ്രശ്നങ്ങൾ ആരംഭിച്ചതാണ്. സംസ്ഥാന പുരസ്കാര സമര്‍പ്പണ വിതരണവുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാലുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് ഒരു കൂട്ടം പ്രമുഖര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ, വിവാദത്തില്‍ മറുപടിയുമായി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പരിപാടിയിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. ക്ഷണിക്കാത്ത പരിപാടിയെ കുറിച്ച് താന്‍ എന്ത് മറുപടി പറയാനാണ് എന്നും മോഹന്‍ലാല്‍ ചോദിച്ചുതായി റിപ്പോർട്ടുണ്ട്. ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തിരുമാനിക്കേണ്ടത് താനാണ് എന്നതാണ് മോഹൻലാലിന്റെ നിലപാട്.
മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും പറഞ്ഞിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്നത് സര്‍ക്കാര്‍ ആണ്. അതിന്റെ പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നതും ആരൊക്കെ അതിഥികളാകണം എന്നതും സര്‍ക്കാരിന്റെ തീരുമാനാണെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.