സിനിമാ ലോകത്ത് കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച മീടൂവിനോട് കഴിഞ്ഞ ദിവസം മോഹൻലാൽ പ്രതികരിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നതും മോഹൻലാലിന്റെ ആ വാദം തന്നെയാണ്. മീ ടൂ ക്യാമ്പെയിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും ഇത്തരം പുതിയ നീക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകുമെന്നും കുറച്ച് കാലം അത് നിലനില്‍ക്കും പിന്നെ അതിന്റെ സമയം തീര്‍ന്ന് മങ്ങി തുടങ്ങും എന്ന് മോഹൻലാൽ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അത്രയ്ക്കുള്ള ആയൂസേ അതിന് ഉണ്ടായിരുന്നുള്ളുവെന്നും മോഹന്‍ലാല്‍ പറയുന്നു. പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാമെന്ന് തമാശയോടെ ചിരിച്ച് കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇപ്പോൾ ഇതിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനങ്ങള്‍ തലപൊക്കിയിരിക്കുന്നത്.
വളരെ നിരുത്തരവാദിത്തപരമായിട്ടാണ് മോഹന്‍ലാല്‍ ഇതിനെ കുറിച്ച് സംസാരിച്ചതെന്നാണ് പലരും പറയുന്നത്. മീടൂവിനെതിരെ സംസാരിച്ച പലർക്കും ഇതുപോലെ വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു.