എല്ലാ സത്യവും ഉടൻ പുറത്തുവരും, മീ ടുവിൽ അമിതാഭ് ബച്ചനും- ഞെട്ടലോടെ ബോളിവുഡ്

Webdunia
ശനി, 13 ഒക്‌ടോബര്‍ 2018 (09:42 IST)
മീടു ക്യാംപെയ്നുകൾ സിനിമ ലോകത്ത് ചൂട് പിടിക്കുന്ന ചർച്ചയായി മാറി കഴിഞ്ഞിരിക്കുകയാണ്. ബോളിവുഡ്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലെ പ്രമുഖരായ പലർക്കുമെതിരെ നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു.  ഇപ്പോഴിത ഒരു മീടൂ വെളിപ്പെടുത്തൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ചിട്ടുണ്ട്.
 
ഇന്ത്യൻ സിനിമയുടെ കാരണവർ സ്ഥാനം അലങ്കരിക്കുന്ന അമിതാഭ് ബച്ചന് നേരെയാണ് ഇപ്പോൾ വിരൽ ചൂണ്ടുന്നത്. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് സപ്ന ഭവാനിയാണ് ബിഗ്ബിയ്ക്ക് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എല്ലാ സത്യവും ഉടൻ വെളിച്ചത്ത് വരുമെന്ന് സോഷ്യൽ മീഡിയ പറയുന്നു.
 
ഇരു ഇടവേളയ്ക്ക് ശേഷം നടി തനുശ്രീദത്തയാണ് മീടുവുമായി വീണ്ടും രംഗത്തെത്തിയത്. തനുശ്രീയുടെ വെളിപ്പെടുത്തൽ പ്രമുഖ നടൻ നാന പടേക്കറിനെതിരെയായിരുന്നു. വർഷങ്ങൾക്ക് മുൻപ് നേരിടേണ്ടി വന്ന ദുരനുഭവമായിരുന്നു തനുശ്രീ പങ്കുവെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article